Wednesday, May 15, 2024
keralaNews

പ്ലസ് വണ്‍ പരീക്ഷ ഓഗസ്റ്റില്‍.

പ്ലസ് വണ്‍ പരീക്ഷ ഓഗസ്റ്റില്‍ ഓണം അവധിയോടടുത്തു നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടിരിക്കുകയാണെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. ജൂണ്‍ രണ്ടാം വാരം പ്ലസ് ടു ക്ലാസ് തുടങ്ങും.പോളിടെക്‌നിക് കോളജുകളിലെ അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തും. മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം ജൂണില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. 1 മുതല്‍ 4 വരെ സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനു നിയോഗിച്ച അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.