Tuesday, May 21, 2024
keralaNews

പെരുമ്പാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനു തീപിടിച്ചു.

പെരുമ്പാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനു തീപിടിച്ചു. വല്ലം – റയോണ്‍പുരം റോഡില്‍ പോസ്റ്റ് ഓഫിസിനു സമീപം ഒരു മണിക്കാണു സംഭവം. പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണുകളും വാഹനങ്ങളും സമീപത്ത് ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവാക്കി. അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.എന്‍.സുബ്രഹ്‌മണ്യന്‍, സന്തോഷ് സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷുഹൈബ് സുധീര്‍, ക്രിസ്റ്റി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണു തീ അണച്ചത്. തൊടാപറമ്പ് കൃഷ്ണകൃപയില്‍ അരുണിന്റേതാണു വാഹനം.