Monday, May 20, 2024
keralaNews

പൂപ്പലും,രൂക്ഷഗന്ധവുള്ള ചപ്പാത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്തു.

പാലക്കാട് :ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത ചപ്പാത്തിയില്‍ പൂപ്പലും,രൂക്ഷഗന്ധവും. ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ സുഭിക്ഷ ഹോട്ടലില്‍ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പല്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത ചപ്പാത്തിയിലാണ് രൂക്ഷ ഗന്ധവും പൂപ്പലും കണ്ടെത്തിയത്. വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികള്‍ക്കാണ് കേടു വന്ന ഭക്ഷണം നല്‍കിയത്.ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ സുഭിക്ഷ ഹോട്ടലില്‍ നിന്നുമാണ് ഭക്ഷണം ആശുപത്രിയില്‍ എത്തിക്കുന്നത്.കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ പരാതിയെ തുടര്‍ന്നു വിതരണം ചെയ്ത ചപ്പാത്തി കഴിക്കരുതെന്നു സൂപ്രണ്ട് നിര്‍ദ്ദേശിച്ചു. എന്നാല്‍ യാതൊരു കരാറും ഇല്ലാതെയാണ് നഗരസഭ ഭക്ഷണ വിതരണത്തിന് സുഭിഷ ഹോട്ടലിനെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.സംഭവത്തില്‍ ജില്ല കലക്ടര്‍, സബ് കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.