Friday, May 17, 2024
keralaNews

പുനലൂര്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു

പുനലൂര്‍ :സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ പുനലൂരില്‍ ഇന്നലെ, ഗ്രേസിങ് ബ്ലോക്ക് വാര്‍ഡ് കൗണ്‍സിലറും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ദിനേശനു സൂര്യാതപമേറ്റു. ഇരുകൈകളിലും കഴുത്തിന്റെ വശത്തും കാലിലുമാണു പൊള്ളല്‍.രാവിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുത്തശേഷം വിദ്യാര്‍ഥികള്‍ക്കു ട്യൂഷന്‍ എടുത്തു മടങ്ങി വരുമ്പോഴാണ് കൈക്കു ചൂടും നീറ്റലും അനുഭവപ്പെട്ടത്. ഉടന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടു ചികിത്സ തേടി.പോയ വര്‍ഷങ്ങളിലും കൊടും വേനലില്‍ പുനലൂരില്‍ പലര്‍ക്കും സൂര്യാതപമേറ്റിരുന്നു.