Tuesday, May 14, 2024
keralaNews

പുതുവല്‍സര തിരക്കൊഴിഞ്ഞാല്‍ മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് നിര്‍ത്തലാക്കും.

പുതുവല്‍സര തിരക്കൊഴിഞ്ഞാല്‍ മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പൂര്‍ണമായും നിര്‍ത്തലാക്കും. ബവ് ക്യു ആപ് ഇല്ലെങ്കിലും മദ്യം നല്‍കാന്‍ കോര്‍പറേഷന്‍ ഔട്‌ലറ്റുകള്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വാക്കാലുള്ള നിര്‍ദേശത്തില്‍ മാത്രം മദ്യം നല്‍കാനാവില്ലെന്നു കാണിച്ച് ബവ് കോ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു.മദ്യം പാഴ്‌സലായി വില്‍പന പൂര്‍ണമായു ഔട്‌ലറ്റുകളിലേക്ക് വന്നതോടെ ബവ് ക്യു ആപ് വേണ്ടെന്നു ബവ് കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആപ്പുമായി മുന്നോട്ടു പോയാല്‍ ഔട്‌ലറ്റുകളില്‍ ഉപഭോക്താക്കള്‍ കുറയുമെന്നും ഇതു ബാറുകാര്‍ക്ക് സഹായകരമാകുമെന്നുമാണ് ബവ് കോ വാദം. എന്നാല്‍ ക്രിസ്മസ്, പുതുവല്‍സര തിരക്ക് കൂടി കഴിഞ്ഞാല്‍ ആപ്പില്‍ നിന്നു പിന്‍മാറാമെന്നാണ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.അതേസമയം ആപ്പില്ലെങ്കിലും മദ്യം നല്‍കണമെന്നാണ് ബവ് കോ ഔട്‌ലറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ പല ഔട്‌ലറ്റുകളിലും ഉപഭോക്താക്കളും ഔട്‌ലറ്റ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും ഇതു വഴി വെച്ചിട്ടുണ്ട്. ആപ്പ് വേണ്ടെന്നുള്ളത് രേഖാമൂലം നല്‍കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഇല്ലെങ്കില്‍ ടോക്കണില്ലാതെ വരുന്നവര്‍ക്ക് മദ്യം നല്‍കില്ലെന്നു ഭൂരിഭാഗം ഔട്‌ലറ്റ് മാനേജര്‍മാരും കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്.