Friday, May 17, 2024
keralaNews

പി.സി ജോര്‍ജ് അറസ്റ്റില്‍

പി.സി ജോര്‍ജ് അറസ്റ്റില്‍.മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് പൊലീസ് അറസ്റ്റില്‍.ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി.ജോര്‍ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോയി. പീന്നിട് പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എആര്‍ ക്യാംപിലെത്തിച്ചു. അവിടെ അറസ്റ്റു രേഖപ്പെടുത്തിെയന്നാണ് വിവരം.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഡിവൈഎഫ്‌ഐ പൊലീസിലും പരാതി നല്‍കിയിരുന്നു.