Monday, May 13, 2024
keralaNewspolitics

പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. പോരാട്ടത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജിവെച്ച് ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാല്‍ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള ആവശ്യം ഉയരുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ് വ്യത്യാസമില്ലാതെ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. കെ.പി.സി.സി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.