Saturday, May 18, 2024
BusinessindiaNews

പണം കൈമാറ്റത്തില്‍ മാറ്റവുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ആര്‍.ടി.ജി.എസ് , എന്‍.ഇ.എഫ്.ടി ഇടപാടുകളില്‍ നിര്‍ണായക മാറ്റവുമായി ആര്‍.ബി.ഐ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇടപാടുകള്‍ നടത്താനുള്ള അനുമതിയാണ് ആര്‍.ബി.ഐ നല്‍കുന്നത്. പ്രീ-പെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്, കാര്‍ഡ് നെറ്റ്‌വര്‍ക്ക്‌സ്, വൈറ്റ് ലേബല്‍ എ.ടി.എം, ടി.ആര്‍.ഇ.ഡി.എസ് തുടങ്ങിയവക്കാണ് ഇടപാടുകള്‍ നടത്താന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയത്.

ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.എടി എന്നിവ ബാങ്കുകള്‍ക്ക് മാത്രമായി പരിമിത പെടുത്തിയുണ്ട്. ഇതില്‍ മാറ്റം വരുത്തുകയാണ്. ഇനി മുതല്‍ ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കും ഇടപാടുകള്‍ നടത്താം. ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

 

ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി ഇടപാടുകള്‍ വിപുലപ്പെടുത്താനുള്ള തീരുമാനം ഇ-കോമേഴ്‌സ് ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.