Tuesday, May 21, 2024
keralaNews

നെടുങ്കണ്ടത്തെ ‘ബാലന്‍ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലന്‍ പിള്ള അന്തരിച്ചു.

ഇടുക്കി നെടുങ്കണ്ടത്തെ ‘ബാലന്‍ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലന്‍ പിള്ള (96) അന്തരിച്ചു. ആലപ്പുഴ മാതിരപ്പള്ളി വരുണ്‍ നിവാസ് വസതിയിലായിരുന്നു അന്ത്യം.പേരും പെരുമയുംകൊണ്ട് ജില്ലയിലെ മറ്റു സിറ്റികളെ കടത്തിവെട്ടിയ മലയോര ഗ്രാമമാണ് ബാലന്‍പിളള സിറ്റി. കരുണാപുരം പഞ്ചായത്തിലെ 3 വാര്‍ഡുകളുടെ സംഗമ ഭൂമിയാണ്. പഞ്ചായത്തിലെ 4, 5, 6 വാര്‍ഡുകള്‍ ബാലന്‍പിള്ളസിറ്റി കേന്ദ്രീകരിച്ചാണ് അതിര്‍ത്തി പങ്കിടുന്നത്.ഒരു കാലത്ത് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്ന ഇവിടെ ബാലന്‍പിള്ളയുടെ പലചരക്കുകട ഉണ്ടായിരുന്നു. പ്രദേശവാസികളുടെ ആശ്രയമായ ബാലന്‍പിള്ളയുടെ കട ബാലന്‍പിള്ള സിറ്റിയായി മാറുകയായിരുന്നു.കുടിയേറ്റകാലത്ത് ജംക്ഷനില്‍ കുടുംബസമേതം താമസിച്ച് ചായക്കട നടത്തിയിരുന്ന ബാലന്‍പിള്ളയുടെ പേരില്‍ പിന്നീട് നാട് അറിയപ്പെട്ടു. ഈ ബാലന്‍ പിള്ളയുടേതായിരുന്നത്രേ അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഏക ചായക്കട.എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ ബാലന്‍പിള്ളസിറ്റി കൂടുതല്‍ പ്രശസ്തമായി. സിനിമയുടെ ഷൂട്ടിങ് ഇവിടെയല്ല നടന്നതെങ്കിലും ബാലന്‍പിള്ള സിറ്റി എന്ന കൊച്ചു ഗ്രാമത്തിലെ കഥയായാണു സങ്കല്‍പ്പിച്ചിട്ടുള്ളത്.