Thursday, May 2, 2024
keralaNews

നഴ്‌സിംഗ് അഡ്മിഷന്‍ : ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മണ്ണടിശാല സ്വദേശി അറസ്റ്റില്‍

മുണ്ടക്കയം: ബാംഗ്ലൂരില്‍ നഴ്‌സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത് കലതിക്കാട്ട് വീട്ടില്‍ ലിജിന്‍ കെ. ലിറ്റി (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത് .                                                                                                             ഇയാള്‍ മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും ഇവരുടെ മകള്‍ക്ക് ബാംഗ്ലൂരിലെ് നഴ്‌സിങ് സ്ഥാപനത്തില്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്നും, ഈ കോഴ്‌സിന്റെ ഫീസ് ആയ 6,95,000 രൂപ ബാംഗ്ലൂരിലുള്ള സ്വകാര്യ സ്ഥാപനം വഴി പലിശരഹിത വായ്പയായി തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവരില്‍ നിന്നും പലപ്പോഴായി 1,63,500 രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു.ഇയാള്‍ ഇവരില്‍നിന്ന് വാങ്ങിയ തുകയൊന്നും തന്നെ കോളേജില്‍ അടക്കാതെയും, അഡ്മിഷന്‍ കാര്യത്തിനായി ഇവരില്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ ബാംഗ്ലൂരില്‍ നിന്നും പിടികൂടുകയായിരുന്നു.മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷൈന്‍ കുമാര്‍ എ,എസ്.ഐ അനീഷ് പി.എസ്, സി.പി.ഒ നൂറുദ്ദീന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.