Saturday, May 18, 2024
EntertainmentindiaNews

നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

പ്രശസ്ത ബോളീവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യാമി ഗൗതമിന് ഇഡി സമന്‍സ് അയച്ചു.ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് യാമിയ്ക്ക് ഇഡിയുടെ മുംബൈ യൂണിറ്റ് സമന്‍സ് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് യാമി ഗൗതമിന് ഇഡി സമന്‍സ് അയക്കുന്നത്. ജൂലൈ 7-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി.വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് യാമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഉറി എന്ന ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധറുമായി അടുത്തിടെയാണ് യാമി വിവാഹിതയായത്. കാബില്‍, ബദ്ലാപൂര്‍ തുടങ്ങി നിരവധി സിനിമകളില്‍ യാമി ഗൗതം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ഹീറോ എന്ന ചിത്രത്തിലും യാമി വേഷമിട്ടിരുന്നു.