Thursday, May 2, 2024
keralaNews

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ സിനിമ, സീരിയല്‍, ഡോക്യുമെന്ററി ചിത്രീകരണത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചു. പത്ത് ശതമാനം നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. പത്ത് മണിക്കൂര്‍ സിനിമാ ചിത്രീകരണത്തിനായി 25,000 രൂപ, സീരിയലുകള്‍ക്ക് 17,500 രൂപ, ഡോക്യുമെന്ററിക്ക് 7,500 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സ്റ്റില്‍ ക്യാമറ ഉപയോഗത്തിന് 350 രൂപയും വീഡിയോ ക്യാമറയ്ക്ക് 750 രൂപയുമാണ് പുതിയ നിരക്ക്.                                                                                                                          ഭക്തര്‍ക്ക് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കുന്നതിന് ഉപാധികളോടെ അനുവദിക്കും. വിവാഹം, ചോറൂണ്,തുലാഭാരം പോലെയുള്ള ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് ക്യാമറകള്‍ ഉപയോഗിക്കാവുന്നതാണ്. ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള മഹാക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഉപാധികളോടെ ആയിരിക്കും ചിത്രീകരണത്തിന് അനുമതി നല്‍കുക. ചിത്രീകരണ വേള ഭക്തജനങ്ങള്‍ക്കോ ക്ഷേത്രാചരങ്ങള്‍ക്കോ തടസമില്ലാത്ത വിധം ദിവസം പത്ത് മണിക്കൂര്‍ മാത്രമായി ചുരുക്കുകയും ചെയ്തു.ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ചിത്രീകരണത്തിനും കര്‍ശന ഉപാധികള്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രാചാര മര്യാദകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരക്കഥയുടെ ഉള്ളടക്കമോ കഥാസാരമോ ഇനി മുതല്‍ ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തേണ്ടി വരും. ഗാന-നൃത്ത രംഗങ്ങളടക്കം ചിത്രീകരിക്കുന്നതിന് അനുചിതമായാണോ എന്ന് പരിശോധയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.