Wednesday, May 1, 2024
keralaNews

ദുരൂഹത മിച്ചം; നാട്ടുകാര്‍ ആശങ്കയില്‍

തിരുനെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ കാട്ടില്‍ അജ്ഞാത ബൈക്ക് കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കി. മൂന്ന് ദിവസം മുമ്ബാണ് കെ.എല്‍8. എ.യു.8777 എന്ന നമ്ബറിലുള്ള കറുത്ത നിറത്തിലുള്ള യമഹ ബൈക്ക് കാണപ്പെട്ടത്. സമീപവാസിയായ യുവാവ് പ്രഭാതസവാരിക്കിടെയാണ് ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്.

പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ബൈക്കിലെ നമ്ബര്‍ തെറ്റാണെന്ന് പോലീസ് പറഞ്ഞു. ബൈക്കിന്റെ ഹാന്റില്‍ബാര്‍ അഴിച്ച് മാറ്റിയ നിലയിലുമായിരുന്നു. പ്രവര്‍ത്തനം നിലച്ച റെയില്‍വെ സ്റ്റേഷന്‍ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് കുമ്ബളം സ്വദേശിയായ അര്‍ജുന്‍ എന്ന യുവാവിനെ കൊലപ്പെടുത്തി സമീപത്തെ ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. ഇപ്പോള്‍ ബൈക്ക് കാണപ്പെട്ട സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റര്‍ മാറിയായിരുന്നു ഇത്.

പ്ലാറ്റ് ഫോമിലൂടെ ബൈക്കിലൂടെ പോകുമ്‌ബോള്‍ ട്രെയിന്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് കാട്ടിലേക്ക് തെറിച്ചുവീണതാണോയെന്നും സംശയിക്കുന്നതായി സമീപവാസികള്‍ പറയുന്നു. ബൈക്ക് കാണപ്പെട്ട ദിവസം പ്ലാറ്റ്ഫോമില്‍ ഒരു സ്പാനര്‍ കണ്ടിരുന്നതായും, എന്നാല്‍ പിന്നീട് ഇത് കാണാതായെന്നും സമീപവാസികള്‍ പറയുന്നു.

ഗുരുവായൂര്‍ റയില്‍വേ സ്റ്റേഷന് സമീപം മമ്മിയൂര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരുമാസമായി ഒരു കാര്‍ കിടക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടശേഷം ഓടിക്കാന്‍ കഴിയാത്തനിലയിലാണ് എറണാകുളം രജിസ്ട്രേഷനുള്ള കാര്‍. ഉടമസ്ഥരില്ലാത്ത കാര്‍ ദുരൂഹമാണ്. കാല്‍ നടക്കാര്‍ക്കു പോലും തടസ്സം ഉണ്ടാക്കി കിടക്കുന്ന കാറിനെകുറിച്ച് അന്വേഷണം ഇല്ലാത്തത് സംശയം ജനിപ്പിക്കുന്നു.