Friday, May 17, 2024
keralaNewspolitics

തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന്: മുല്ലപ്പള്ളി ;തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് : ഉമ്മന്‍ ചാണ്ടി

നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം പഴിചാരല്‍ വേണ്ട, ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു.