Saturday, May 18, 2024
keralaNews

തൃശൂര്‍ മൃഗശാലയില്‍ വന്‍ അഗ്‌നിബാധ.

തൃശൂര്‍: മൃഗശാലയില്‍ വന്‍ അഗ്‌നിബാധ. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഹിപ്പോപൊട്ടാമസുകളുടെ കൂടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തീ പടര്‍ന്നത്.തിങ്കളാഴ്ച മൃഗശാല അവധിയായതിനാല്‍ സന്ദര്‍ശകര്‍ ഇല്ലായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമനസേനയും മൃഗശാല ജീവനക്കാരും ചേര്‍ന്നാണ് തീ അണച്ചത്.പൊള്ളുന്ന ചൂട് മൂലം മൃഗശാലയിലെ പൂല്ലുകള്‍ക്ക് തീപിടിച്ചാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തൃശൂര്‍ ജില്ലയില്‍ മൂന്നുദിവസമായി 38 ഡിഗ്രിയ്ക്ക് മുകളിലാണ് താപനില. സാധാരണ തൃശൂരില്‍ 35.5 ഡിഗ്രവരെയാണ് ചൂട് ലഭിക്കാറ്. എന്നാല്‍ ഇക്കുറി ചൂട് വര്‍ദ്ധിച്ചിരിക്കുകയാണ്.