Tuesday, May 21, 2024
keralaNews

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി.

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി.ഔദ്യോഗിക കൃത്യനിര്‍വഹണത്തിനാവശ്യമായ സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ഹര്‍ജിയില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
അജിതാ തങ്കപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.എന്നാല്‍ ഹര്‍ജി 16 ന് വീണ്ടും പരിഗണിക്കും.