Tuesday, May 21, 2024
keralaNews

തൂക്കുപാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തി.

ഇടുക്കി: തൂക്കുപാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും കണ്ടെത്തി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ചില്ലറ വില്പന നടത്തുന്നതിനായി തയ്യാറാക്കിയ കോടയാണ് കണ്ടെത്തി നശിപ്പിച്ചത്.തൂക്കുപാലത്തിന് സമീപം കായംകുളം പടിയില്‍ താമസിയ്ക്കുന്ന ഷാനവാസ് ഖാന്റെ പുരയിടത്തില്‍ നിന്നാണ് കോട കണ്ടെത്തിയത്.ബാരലില്‍ സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോട എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അരലിറ്റര്‍ ചാരായവും പിടികൂടി. പ്രതി സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.