Thursday, May 16, 2024
indiaNewspolitics

തിരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ യുപി ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷണായി മുന്‍ യുപി ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ  നിയമിച്ചുകൊണ്ട് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെുവിച്ചു.1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപ് ചന്ദ്ര പാണ്ഡെ.2019ല്‍ യുപിയിലെ ചീഫ് സെക്രട്ടറിയായി വിരമിച്ച അനുപ് രണ്ട് പേരുള്ള കമ്മീഷന്റെ ഭാഗമാവും. രാജീവ് കുമാറാണ് അടുത്ത അംഗം.ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണര്‍മാരും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.നിലവില്‍ സുശീല്‍ ചന്ദ്രയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ വന്ന ഒഴിവിലാണ് അനുപിനെ നിയമിച്ചത്.