Wednesday, May 1, 2024
keralaNews

തിങ്കല്‍ മുതല്‍ വെള്ളി വരെ റബര്‍ കടകള്‍ തുറക്കാം

കൊവിഡ് നിയമങ്ങള്‍ അനുസരിച്ച് ശനി, ഞായര്‍ ഒഴികെ മറ്റു ദിവസങ്ങളില്‍ സംസ്ഥാനത്തെ റബര്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ രംഗത്ത് . ടയര്‍ നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ റബറിന്റെ ഉത്പാദനവും വിപണനവും ലഭ്യതയും ഉറപ്പാക്കേണ്ടതിന് ഈ ഇളവുകള്‍ റബര്‍ കര്‍ഷകര്‍ക്ക് വളരെ അനിവാര്യമായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം റബര്‍ ഉത്പാദനത്തിലും ഉപഭോഗത്തിലും വര്‍ദ്ധനവും രേഖപ്പെടുത്തിയിരുന്നുവെന്നും ഭാരവാഹികള്‍ പറയുന്നു.