Wednesday, May 15, 2024
keralaNews

തലസ്ഥാനത്ത് മദ്യ വില്പന നിരോധിച്ചു

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജൂലൈ 17-ന് തലസ്ഥാനത്ത് മദ്യ വില്പന നിരോധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ മദ്യശാലകളുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്.ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ജൂലൈ 16 രാത്രി 12 മുതല്‍ 17-ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിരോധനം. സ്ത്രീകള്‍ ഉള്‍പ്പെടെ ബലി തര്‍പ്പണത്തിനെത്തുന്ന സാഹചര്യം കണക്കിലെടുത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.