Wednesday, May 15, 2024
keralaNews

ഡെങ്കിപ്പനി; സാന്ദ്ര തോമസ് ഐസിയുവില്‍.

ഡെങ്കിപ്പനി കൂടി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സഹോദരി സ്‌നേഹയാണ് ഈ വിവരം അറിയിച്ചത്.ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം.’സ്‌നേഹ കുറിച്ചു.