Sunday, May 19, 2024
indiakeralaNews

ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സിം കാര്‍ഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നു.

ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സിം കാര്‍ഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നു. നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ടെലികമ്മ്യൂണിക്കേഷന്‍ നിയമങ്ങളെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി എടുത്ത 52 ലക്ഷം സിം കാര്‍ഡ് കണക്ഷനുകള്‍ ഇതിനോടകം തന്നെ നിര്‍ജ്ജീവമാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചട്ടപ്രകാരം എല്ലാ സിം കാര്‍ഡ് ഡീലര്‍മാരും പരിശോധനക്ക് വിധേയരാവേണ്ടതാണ്. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ 10 ലക്ഷം രൂപ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഒരു വ്യക്തിക്ക് എടുക്കാവുന്ന സിം കാര്‍ഡിന്റെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. എന്നാലും ഒരു വ്യക്തിക്ക് ഒമ്പത് സിം കാര്‍ഡ് വരെ എടുക്കാന്‍ സാധിക്കും.

സിം കാര്‍ഡ് ഡീലര്‍മാരുടെ വെരിഫിക്കേഷന്‍ ടെലികോം ഓപ്പറേറ്റര്‍ നടത്തും. കൂടാതെ നിലവിലുള്ള വില്‍പനക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 12 മാസത്തെ സമയം നല്‍കിയിട്ടുണ്ട്. പുതിയ സിം എടുക്കുമ്പോഴോ അതോ നിലവിലെ നമ്പര്‍ ഉപയോഗിച്ച് പുതിയത് എടുക്കുമ്പോഴോ ഉപഭോക്താവ് വ്യക്തിപരമായ വിരങ്ങള്‍ നല്‍കണം. ഇത് ഗഥഇ യുടെ കീഴില്‍ വരുന്നതാണ്. കൂടാതെ ഒരു നമ്പര്‍ മുന്‍ ഉപഭോക്താവ് വിച്ഛേദിച്ച് 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ ഉപഭോക്താവിന് നല്‍കാവൂ. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. അതോടൊപ്പം അനധികൃത മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആര്‍ സോഫ്‌റ്റ്വെയറും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.