Monday, May 13, 2024
keralaLocal NewsNews

ജൂലായ് 6 ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം; രാഷ്ട്രീയ പ്രേരിതം

കോവിഡ് രൂക്ഷത നിലനില്‍ക്കുന്ന സമയത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലായ് 6 ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതവും അവസര വാദപരവുമാണെന്ന് വ്യാപാരി വ്യാവസായി സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയയും സെക്രട്ടറി ഇ.എസ് ബിജുവും പറഞ്ഞു.രോഗവ്യാപന ഘട്ടത്തെ നേരിടുമ്പോള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും നേതക്കള്‍ പറഞ്ഞു. ജൂലായ് 6 ന് പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പുസമരം തളളിക്കളയുവാനും അന്നേദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.