Saturday, May 18, 2024
indiakeralaNews

ജിഐസാറ്റ്-1 വിക്ഷേപണം 28ന്

ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും. ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണു വിക്ഷേപണമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ അറിയിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡ നിരീക്ഷണം, അതിര്‍ത്തി സംരക്ഷണം, പ്രകൃതിദുരന്ത-ഭൂപ്രകൃതി അവലോകനം എന്നിവയാണു ലക്ഷ്യം. 2020 മാര്‍ച്ച് 5ന് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.