Friday, April 19, 2024
AstrologyindiakeralaNews

ഇന്ന് ദീപാവലി

ദീപാവലി ഉത്സവമാഘോഷിക്കുന്നതിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ പല ഐതിഹ്യങ്ങളുമുണ്ട്. ശ്രീരാമന്‍ പതിനാലുവര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലിയാഘോഷിക്കുന്നതെന്ന് ഒരു ഐതീഹ്യം.
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് ദക്ഷിണേന്ത്യയില്‍ പ്രധാനം. അതിനാല്‍ തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഈ ദിവസം വിശേഷമാണ്. ശ്രീഭഗവതിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. അന്നു ദാരിദ്ര്യശമനത്തിനായി ഭക്തര്‍ മഹാലക്ഷ്മിയെയാരാധിക്കുന്നു. ധനലക്ഷ്മിപൂജയാണ് ഇതിന്റെ തുടക്കം. പാലാഴിയില്‍ നിന്നും മഹാലക്ഷ്മി അവതരിച്ച ദിവസമാണ് എന്ന വിശ്വാസവുമുണ്ട്. ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീവാളിയാഘോഷിക്കുന്നു. ദീപാലങ്കാരങ്ങള്‍ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസിദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിക്കുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളില്‍ ‘ദിവാലി’യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. കേരളത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുണ്ട്.

ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്‌തോത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നു.

നരക ചതുര്‍ദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുര്‍ദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണ് ഇത്. നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.

ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ പൂജിക്കുന്നു.

ബലി പ്രതിപദ
കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനന്‍ കാല്‍ പാദം തലയില്‍ വച്ച് സുതലത്തിലേക്ക് അയച്ച മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങള്‍ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകള്‍ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകള്‍ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

ഭാതൃ ദ്വിതീയ
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നു. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഐതിഹ്യം. അതിനാല്‍ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാര്‍ ചേര്‍ന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളില്‍ പ്രധാനം . തിന്മയുടെ മേലുള്ള നന്മയുടെ വിജയം; ആത്മീയ അന്ധതയില്‍ നിന്നുള്ള വിമോചനം. ആഘോഷങ്ങള്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ട് മനോഹരമായി അലങ്കരിക്കുക, മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുക, പടക്കം പൊട്ടിക്കുക