Monday, May 20, 2024
keralaNewspolitics

ചെന്നിത്തലയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് സൂചന: ഇരട്ട വോട്ട് മരവിപ്പിക്കും

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ന് തുടര്‍ നടപടി വന്നേക്കും. ഒരാള്‍ക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കലക്ടര്‍മാര്‍ കണ്ടെത്തിയതായാണ് സൂചന. പലയിടങ്ങളിലും ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഒന്നിലധികം ഉള്ള വോട്ടുകള്‍ മരവിപ്പിക്കും.69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരത്തില്‍ ആകെ 3.25 ലക്ഷത്തോളം ഇരട്ട വോട്ടുണ്ട്. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണു കഴിഞ്ഞ ദിവസങ്ങളില്‍ കമ്മിഷനു കൈമാറിയത്. ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കണമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും ഇന്നു പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു.