Wednesday, May 1, 2024
indiaNewsSports

ഗാവസ്‌കര്‍ അരങ്ങേറിയിട്ട് അരനൂറ്റാണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ലിറ്റില്‍ മാസ്റ്റര്‍’ സുനില്‍ ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 197071ലെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 1971 മാര്‍ച്ച് 6നു പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. 21ാം വയസ്സില്‍ ആദ്യ രാജ്യാന്തര മത്സരം കളിച്ച ഗാവസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റിലെ മിക്ക ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് 1987ല്‍ കളം വിട്ടത്.