Friday, May 17, 2024
keralaNewsObituary

കോവിഡ്: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായ തൈക്കാട്ടുശേരി തേവര്‍വട്ടം കൂനഞ്ചേരി ഷാആലം റഷീദിന്റെ മകന്‍ ഫസല്‍ റഹ്‌മാന്‍ഷാ (36) ആണു മരിച്ചത്.

 

 

 

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം 30 വരെ ഡ്യൂട്ടി ചെയ്തിരുന്നു. രോഗ ലക്ഷണമുണ്ടായതോടെ ജോലിക്ക് പോകുന്നില്ലായിരുന്നു. മാതാവ്: സീനത്ത്. ഭാര്യ: അസനത്ത്, മക്കള്‍: ഹാഫിസ് മുഹമ്മദ് ഷാ, മിന്‍ഹാബത്തൂല്‍.