Tuesday, June 18, 2024
keralaNews

കോന്നി അടവി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.

കോന്നി : കോന്നിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അടവി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സി പി എം ഭീഷണിയെ തുടര്‍ന്നാണ് നടപടി . കൈവെട്ടുമെന്ന നേതാവിന്റെ ഭീഷണിയാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ കൊടിമരം എടുത്ത് മാറ്റിയ സംഭവത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം ഉണ്ടായത്.ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന ഉദ്യോഗസ്ഥരുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടി .