Thursday, May 2, 2024
keralaNewspolitics

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കെ.വി.തോമസ്.

സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. ഹൈക്കമാന്‍ഡ് പ്രതിനിധികളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലെന്നും നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കുശേഷം കെ.വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനിരിക്കെയാണ് കെ.വി.തോമസ് ഒടുവില്‍ ഹൈക്കമാന്‍ഡിനു വഴങ്ങിയത്. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കാണണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം തോമസ് തലസ്ഥാനത്തെത്തി. മകളുടെ സ്ഥാനാര്‍ഥിത്വത്തിലടക്കം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കെ.വി.തോമസിന്റെ പ്രതികണം.പാര്‍ട്ടിയില്‍ സ്ഥാനങ്ങളോ തെരഞ്ഞെടുപ്പില്‍ സീറ്റോ താന്‍ ചോദിച്ചിട്ടില്ല. പാര്‍ട്ടിക്ക് മുന്നില്‍ താന്‍ ഫോര്‍മുലകളൊന്നും വച്ചിട്ടില്ല. തനിക്കുണ്ടായ വിഷമങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പറഞ്ഞതെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്നും തോമസ് വ്യക്തമാക്കി.