Monday, May 13, 2024
Local NewsNews

കാഞ്ഞിരപ്പള്ളി – എരുമേലി സമാന്തര പാതയിലെ അഞ്ചലിപ്പ പാലം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ മഴക്കെടുതിയില്‍ തകര്‍ന്ന കാഞ്ഞിരപ്പള്ളി – എരുമേലി സമാന്തര പാതയിലെ അഞ്ചലിപ്പ പാലം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ കൈവരികളും, അപ്രോച്ച് റോഡുകളുമാണ് പൂര്‍ണമായും തകര്‍ന്നത് . എരുമേലി,ചേനപ്പാടി , വിഴിക്കത്തോട് , അഞ്ചലിപ്പ എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കാഞ്ഞിരപ്പള്ളിയില്‍ എത്താനുള്ള എളുപ്പമാര്‍ഗമാണ് ഈ പാലം. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതോടെയാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത് .                                                                               പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡും അപകടകരമാണ് .എന്നാല്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെയില്ല .പാലത്തിന്റെ ഒരു ഭാഗത്ത് അപ്രോച്ച് റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ ഏത് സമയത്തും വാഹനങ്ങള്‍ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ഏറെ അപകടകരമാണ്.മഴക്കെടുതിയിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് ഈ പാലത്തില്‍ക്കൂടിയുള്ള വാഹനഗതാഗതത്തിന് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .