Monday, May 20, 2024
keralaNews

കൊച്ചി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോംബ് ഭീഷണി കേസില്‍ ഒരാള്‍ പിടിയില്‍. തൃക്കാക്കര ഗ്രീന്‍ലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് പിടിയില്‍ ആയത്. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് യത്ര ചെയ്യുവാനായി എത്തിയതായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്‌പൈസ് ജെറ്റ് സ്റ്റാഫിനോട് അതില്‍ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.