Sunday, May 12, 2024
keralaNews

കേരള വെള്ളാള മഹാസഭ എരുമേലി ഉപസഭ വാർഷികം നടത്തി.

എരുമേലി:കേരള വെള്ളാള മഹാസഭ(കെ വി എം എസ്)എരുമേലി ഉപസഭ വാർഷിക സമ്മേളനം നടത്തി.കെവിഎംഎസ് പൂഞ്ഞാർ യൂണിയൻ സെക്രട്ടറി എം.റ്റി സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.ഉപസഭ പ്രസിഡന്റ് വി പി വിജയൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.ബി സാബു മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് വി.എസ് വിജയൻ,ഡയറക്ടർ ബോർഡംഗം നികുൽദാസ് , ഉപസഭ സെക്രട്ടറി സുരേഷ്  ഓലിക്കൽ,ശിവൻ പിള്ള,എന്നിവർ സംസാരിച്ചു. പുതിയ ഉപസഭ ഭാരവാഹികളായി വി.സി ചന്ദ്രൻകുട്ടി(രക്ഷാധികാരി),എസ്. രാജൻ ചൂണ്ടശ്ശേരിൽ (പ്രസിഡന്റ്), മോഹൻദാസ് ശ്രീരംഗം(സെക്രട്ടറി),പ്രകാശ് കരൂർ (ട്രഷറർ),സേതുലക്ഷ്മി തെക്കേപെരുംഞ്ചേരിൽ(വൈസ് പ്രസിഡന്റ് ),സുരേഷ് ഓലിക്കൽ ( ജോ. സെക്രട്ടറി) എന്നിവരടക്കം 11 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
പ്രകാശ് കരൂര്‍ ട്രഷറര്‍
പ്രസിഡന്റ് എസ് രാജന    
മോഹന്‍ദാസ് ശ്രീരംഗം സെക്രട്ടറി