Tuesday, May 14, 2024
keralaLocal NewsNewsUncategorized

കാളകെട്ടി  ശ്രീശിവപാർവ്വതി  ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ഭക്തി സാന്ദ്രമായി

  എരുമേലി: നൂറുണക്കിന് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ്  കാളകെട്ടി ശ്രീശിവപാർവ്വതി –  തലപ്പാറമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ഭക്തി
സാന്ദ്രമായി. ഇന്ന്  വെള്ളിയാഴ്ച രാവിലെ 9.30 നും 10.40 നും  ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ശ്രീമഹാദേവന്റേയും – ശ്രീപാർവ്വതി യുടെയുംതലപ്പാറമലയുടെയും പുനപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.   
                                           
ശബരിമല  തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ   കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവമാണ് നൂറുകണക്കിന് വിശ്വാസികൾക്ക് ആനന്ദ നിർവൃതി നേടാനായത് .
മെയ് ഒന്നിന് ആരംഭിച്ച ച്ച പ്രതിഷ്ഠ മഹോത്സവം ആറിന് സമാപിച്ചു. ശ്രീഅയ്യപ്പസ്വാമി മഹിഷിയെ  നിഗ്രഹം ചെയ്യുന്നത്  ദർശിക്കാനായി കാളയുടെ പുറത്ത്  ശിവനും പാർവ്വതിയും കിരാത രൂപത്തിൽ  കാളകെട്ടി
ആശ്രമത്തിലെത്തുകയും, സപീപമുള്ള ആഞ്ഞിലി മരത്തിൽ കാളയെ കെട്ടി ആശ്രമത്തിൽ ധ്യാനമിരുന്നു എന്ന വിശ്വാസമാണ് ശബരിമല പുണ്യ പൂങ്കാവനത്തിലെ   കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിന്റെ ചരിത്രം . ഈ വിശ്വാസത്തെ അക്ഷരാർത്ഥത്തിൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രതിഷ്ടാദിന മഹോത്സവത്തിന് എത്തിയ ഭക്തജനങ്ങളുടെ തിരക്കും ചടങ്ങുകളും . 
താളമേളങ്ങളും – മന്ത്രങ്ങളും ഉയർന്ന കാളകെട്ടി ശിവപാർവ്വതി ക്ഷേത്രം പൂക്കളാൽ  അലങ്കരിച്ചതോടെ കാനന ക്ഷേത്രം ഭക്തജനങ്ങളെ ഭക്തിയുടെ നിറക്കാഴ്ച ഒരുക്കുകയായിരുന്നു.
ദേവപ്രശ്ന വിധിപ്രകാരം ശ്രീശിവപാർവ്വതി  ശ്രീകോവിൽ,  തലപ്പാറമല ക്ഷേത്രം എന്നിവയുടെ  പുനരുദ്ധാരണമാണ്  നടക്കുന്നത്. ശിവപാർവ്വതി ക്ഷേത്രം പുതുക്കി നിർമ്മിക്കുകയും , ഇതിന്   സമീപത്തായി തലപ്പാറമല ക്ഷേത്രവും നിർമ്മിക്കുകയായിരുന്നു .
ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പറമ്പൂർ ഇല്ലം ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ക്ഷേത്രം മേൽശാന്തി  ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി മെഴുവഞ്ചേരി ഇല്ലം സഹകാർമികത്വം വഹിച്ചു.വിശ്വാസികൾക്ക് വഴിപാടുകൾ ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കിയതും,ക്ഷേത്രത്തിൽ നടത്തിയ   അന്നദാനവും ശ്രദ്ധേയമായി.
 ശ്രീശിവഅയ്യപ്പ സഹായ കാളകെട്ടി ഇഞ്ചിപ്പാറക്കോട്ട ആശ്രമ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിഎസ് പങ്കജാക്ഷൻ, എ. എസ് സുധീഷ് ,
ജോയി . സെക്രട്ടറി കെ പി മനോജ്, ഖജാൻജി കെ എസ് സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ്  പുനപ്രതിഷ്ഠ ചടങ്ങുകൾ  നടന്നത്.