Saturday, May 18, 2024
indiaNewsObituaryworld

കാനഡയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.

ടൊറന്റോ കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹര്‍പ്രീദ് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 3:45ഓടെയാണ് അപകടമുണ്ടായത്. ഹൈവേ 401ല്‍, ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.