Friday, May 17, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ യൂത്ത്ഫ്രണ്ട് എം കണ്ടെയ്ന്‍മെന്റ് സോണില്‍ ഭഷ്യകിറ്റ് വിതരണം നടത്തി.

പൊന്‍കുന്നം :യൂത്ത് ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയ കണ്ടത്തിങ്കല്‍ കോളനിയില്‍ ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റ് വിതരണം നടത്തി.വിതരണത്തിന്റെ ഉത്ഘാടനം നിയുക്ത ചീഫ് വിപ് ഡോ.എന്‍ ജയരാജ് എം ല്‍ എ നിര്‍വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ് ബാബു അധ്യക്ഷത വഹിച്ചു.യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് ആന്‍ഡ്രൂസ്,വാര്‍ഡ് മെമ്പര്‍ കെ എ എബ്രഹാം,മണ്ഡലം പ്രസിഡന്റ് ഷാജി നല്ലെപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജി പാമ്പൂരി,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ ബി പിള്ള, റിച്ചു സുരേഷ്,ഫിനോ പുതുപ്പറമ്പില്‍, ഷിജോ കൊട്ടാരം, മോളികുട്ടി തോമസ്, ലിജോ കുന്നപ്പള്ളി,ഓ ടി തോമസ്,എന്നിവര്‍ പങ്കെടുത്തു.