Tuesday, May 14, 2024
Local NewsNews

കണമല സെന്റ് തോമസ് യു പി സ്‌കൂളിലെ   ആറാം ക്ലാസുകാരന്‍  നടന്നു കയറിത്  ചരിത്രത്തിലേക്ക് ……. 

മുക്കൂട്ടുതറ: കണമല – സെന്റ് തോമസ് യൂ പി സ്‌കൂളില്‍ ഇന്നലെ ഉല്‍സവ പ്രതീതിയായിരുന്നു. സ്‌കൂളിലെ ആറാം ക്ലാസുകാരന്‍ അള്‍ജിന്‍ ഡൊമിനിക് എന്ന കൊച്ചു മിടുക്കന്‍ നടന്നു കയറിയത് ലോക റിക്കാര്‍ഡിലേക്ക് ചക്രാസനത്തില്‍ അരക്കിലോ മീറ്ററിലധികം ദൂരമാണ് അള്‍ജിന്‍ നടന്ന് റിക്കോര്‍ഡിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അള്‍ജിനും സഹോദരി അലിനും ലോക റിക്കോര്‍ഡ് നേടുന്നതിനുള്ള പരിശീലനത്തിലായിരുന്നു.                                                                               ഇന്ത്യാ ബുക്കോഫ് റിക്കോര്‍സിന്റ ജൂറിയും സ്‌കൂള്‍ അധ്യാപകരും സഹപാഠികളുടെയും എല്ലാം സാന്നിദ്ധ്യത്തിലായിരുന്നു അള്‍ജിന്റ പ്രകടനം പാണപിലാവ് സ്വദേശിയായ അമ്പാട്ടുപറമ്പില്‍ ജോയിച്ചന്റേയും ലിജിയായുടേയും മക്കളാണ് അള്‍ജിനും അലിനും മുക്കൂട്ടുതറ 1BL അക്കാഡമി ചെയര്‍മാന്‍ ജോസഫ് കെ.ജെ യാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.                                                                         അള്‍ജിനെ ക്കൂടാതെ സഹോദരി അലിന്‍ തെരേസ്, മിഥുന്‍ മധു, ദിവ്യദര്‍ശന്‍, ഹിമ ബിനു എന്നിവരും റിക്കോര്‍ഡ് നേട്ടം കൈവരിച്ചു. സ്‌കൂളിലെ സാഹിത്യ സമാജത്തിന്റയും കരാത്തെയുടെയും ഉത്ഘാടന വേദിയിലായിരുന്നു പ്രോഗ്രാം കേരളാ വ്യാപാരി വ്യവസായി സംസ്ഥാന ഭാരവാഹിയും കോട്ടയം ജില്ലാ പ്രസിഡന്റുമായ  മുജീബ് റഹ്‌മാന്‍ പ്രോഗ്രാം ഉത്ഘാടനം ചെയ്തു്ഫാ .         അബ്രാഹം തൊമ്മിക്കാട്ടില്‍, ഹെഡ്മിസ്ട്രസ്  കൊച്ചുറാണി ജോസഫ്, അപ്രസിഡന്റ് റ്റോമി ജോസ് ,                                                                                  അക്കാഡമി ചെയര്‍മാന്‍  ജോസഫ് കെ ജെ ‘ കരാട്ടെ ഇന്‍സ്ട്രക്ടര്‍ ജിനോഷ് വേങ്ങത്താനം ‘ബിനു ചെറിയാന്‍’ എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു.ഒരു കഴിവുമില്ലാത്തവരായി ലോകത്ത് ഒരു കുട്ടിയുമില്ലെന്നും കുട്ടികളിലെ കഴിവുകളെ കാണ്ടെത്തി അത് വളര്‍ത്തിയെടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും സ്‌കൂളില്‍ ഉണ്ടാക്കുമെന്നും ഹെഡ്മിസ്ട്രസ്  കൊച്ചു റാണി ജോസഫ് പ്രസംഗത്തില്‍ പറഞ്ഞു.                                                                                                      ജില്ലയിലെ മികച്ചസ്‌കൂളുകളില്‍ ഒന്നായ കണമല സെന്റ്‌തോമസ് യു പി സ്‌കൂളില്‍ ഡാന്‍സിനുംപാട്ടിനും കരാത്തെയും സ്‌പോര്‍ട്‌സിലും എല്ലാം മികച്ച പരിശീലനമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.