Thursday, May 16, 2024
EntertainmentkeralaNews

ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ലാല്‍

റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടനവുമായി നടന്‍ ലാല്‍.കോവിഡ് കാലത്ത്‌ സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണെന്നും, ഇനി ഇത്തരം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.’കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു.തിരിച്ചും മറിച്ചും കുറേ ആലോചിച്ചു.ഗവണ്‍മെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ അഭിനയിച്ചതാണ്.പക്ഷേ അത് ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളില്‍ തലവെക്കില്ല. റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ട്. അദ്ദേഹം പറഞ്ഞു.