Saturday, May 11, 2024
EntertainmentkeralaNews

ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റുകയുള്ളൂ; ദേവനന്ദ

തിരുവനന്തപുരം: മലയാളത്തിലെ മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരിഗണിക്കാഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഭൂരിപക്ഷം സിനിമ പ്രേമികളുടെയും വിശ്വാസം. എന്നാല്‍, പുരസ്‌കാരങ്ങള്‍ നല്‍കിയെന്നു മാത്രമല്ല, മാളികപ്പുറത്തെപ്പറ്റിയും അതിലെ ബാലതാരങ്ങളെപ്പറ്റിയും പ്രത്യേക പരാമര്‍ശം പോലും ജൂറി നടത്തിയില്ല. അന്ധമായ രാഷ്ട്രീയമാണ് ഇതിന് കാരണമെന്നാണ് സിനിമാ പ്രേമികളുടെ വിമര്‍ശനം. തനിക്ക് പുരസ്‌കാരം ലഭിക്കാതെ പോയതില്‍ വിഷമമില്ലെന്ന് താരം. വീഡിയോയിലൂടെയാണ് ഇക്കാര്യം ദേവന്ദ പറഞ്ഞത്. മത്സരമാകുമ്പോള്‍ ഒരാള്‍ക്ക് അല്ലേ അവാര്‍ഡ് നല്‍കാന്‍ കഴിയൂയെന്നും ദേവനന്ദ പറഞ്ഞു. മാത്രമല്ല, മറ്റ് പുരസ്‌കാര ജേതാക്കളെ കുട്ടി അഭിനന്ദിക്കുകയും ചെയ്തു.ചിത്രത്തില്‍ കല്യാണിയായി വേഷമിട്ട ദേവനന്ദയും പീയുഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടും കുട്ടികളെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി തഴയുകയായിരുന്നു. ഒരു എട്ട് വയസ്സുകാരി കുട്ടിക്ക് ഇത്രയും മനോഹരമായും അസാധ്യമായും തന്മയത്തത്തോടെ അഭിനയിക്കാന്‍ കഴിയുമോ എന്ന് അത്ഭുതത്തോടെയാണ് ഓരോ മലയാളിയും മളികപ്പുറത്തിലെ ദേവനന്ദയുടെ പ്രകടനം.തനിക്ക് പുരസ്‌കാരം ലഭിക്കാതെ പോയതില്‍ വിഷമമില്ലെന്ന് പറയുകയാണ് താരം. വീഡിയോയിലൂടെയാണ് ഇക്കാര്യം ദേവന്ദ പറഞ്ഞത്. മാത്രമല്ല, മറ്റ് പുരസ്‌കാര ജേതാക്കളെ കുട്ടി അഭിനന്ദിക്കുകയും ചെയ്തു. ഒരുപാട് പേര് മത്സരിക്കും. അതില്‍ ഒരാള്‍ക്കല്ലെ അവാര്‍ഡ് കൊടുക്കാന്‍ പറ്റുകയുള്ളൂ!. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് സന്തോഷമുള്ളത് മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിലാണ്. എന്റെ അച്ഛനായി 2018-ല്‍ അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ അങ്കിളിനും അവാര്‍ഡ് കിട്ടി. അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു’- എന്നാണ് ദേവനന്ദ പ്രതികരിച്ചത്.