Wednesday, May 15, 2024
Local NewsNews

എരുമേലി പാണപിലാവില്‍ കാട്ടാനക്കൂട്ടം

എരുമേലി: ശബരിമല വനാതിര്‍ത്ഥിയായ എരുമേലി പഞ്ചായത്തിലെ പാണപിലാവില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അഞ്ചോളം കാട്ടാനകള്‍ ഇറങ്ങിയത്. പാണപിലാവിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷി ഭൂമിക്ക് സമീപത്താണ് കാട്ടാനകള്‍ ഇറങ്ങിയത്. ഇവിടെ കാട്ടാനകള്‍ ഇറങ്ങാതിരിക്കാന്‍ നേരത്തെ വനം വകുപ്പ് സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു . എന്നാല്‍ ഈ വേലികള്‍ അറ്റകുറ്റ പണികള്‍ ചെയ്യാതെ തകര്‍ന്നതാണ് ജനവാസ മേഖലക്ക് സമീപം കാട്ടാനകള്‍ വീണ്ടും ഇറങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഏറെ നേരം വനാതിര്‍ ത്ഥിയില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ കാട്ടിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു .