Wednesday, May 15, 2024
Local NewsNews

എരുമേലി നിര്‍മല പബ്ലിക് സ്‌കൂള്‍ വാര്‍ഷികദിനാഘോഷം നടത്തി

എരുമേലി : എരുമേലി നിര്‍മല പബ്ലിക് സ്‌കൂള്‍ വാര്‍ഷികദിനാഘോഷം ‘നിര്‍മ്മല്‍ ഫെസ്റ്റ് 2023’ നടത്തി. എരുമേലി അസംപ്ഷന്‍ ഷൊറോന ദേവാലയ വികാരി റവ. ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ആധുനിക സമൂഹത്തില്‍ പുതിയ ആശയങ്ങളും അറിവുകളും നേടണമെങ്കില്‍ നിരന്തരമായ വായനയും പഠനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.                 ലോകചരിത്രത്തെയും കലയും സംസ്‌കാരത്തെയും സമൂഹത്തിനു പരിചയപ്പെടുത്തിയ മഹാന്മാരെ അറിയാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. സാസ്‌കാരിക പരിപാടികളും വായനോത്സവവും നടത്തി സ്‌കൂള്‍ മാത്യകയായതില്‍ സന്തോഷമുന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. അമല പറഞ്ഞു.ലോകത്ത് വര്‍ദ്ധിച്ചുവരുന്ന മൗലികവാദത്തിനും അസഹിഷ്ണതക്കുമെതിരെ കുട്ടികളുടെ സ്വതന്ത്രചിന്തയും ദേശസ്‌നേഹവും വളര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും മതമൈത്രിക്ക് പേരുകേട്ട എരുമേലിയിലെ ഈ സ്‌കൂളിന് അതിന്റെ ചാലക ശക്തിയായി മാറാന്‍ കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

കുട്ടികളിലെ സര്‍ഗാത്മക സിദ്ധികള്‍ക്ക് പഠനത്തോടൊപ്പം പ്രാധാന്യമുണ്ടെന്നും, ഈ സ്‌കൂള്‍ അതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും സ്വാഗത പ്രസംഗത്തില്‍ റവ. സി. ടെസി മരിയ പറഞ്ഞു. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ മാറുന്ന ലോകക്രമത്തിനനുസരിച്ച് ലോകത്തോട് മത്സരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതാവണമെന്നും അതിന് അവരുടെ കായികവും മാനസികവും ബൗദ്ധികവുമായ ശേഷി വര്‍ദ്ധിപ്പിക്കേ തു ന്നും അവര്‍ അഭിപ്രായപ്പെട്ടു. നായകന്‍ സുഷ് അയിരൂരിന്റെ ‘വിഷ്യല്‍ മിമിക്സ് ഗാനാലാപനം’ സദസിന് നവ്യാനുഭവമായി.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങര്‍ക്ക് മിഴിവേകി യോഗ, കരാട്ടേ, സ്‌കേറ്റിംഗ് തുടങ്ങിയവയുടെ പ്രദര്‍ശനം കാണികള്‍ക്ക് പ്രിയങ്കരമായി. കുട്ടികള്‍ അവതരിപ്പിച്ച ‘ശ്വാനവിചാരണ’ എന്ന നാടകം, മാനവരാശിയുടെ നിലനില്‍പ്പിന് സമസ്ത ജീവജാലങ്ങളും പ്രകൃതിയും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സി. വിന്‍സി എഷ്.സി.സി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ലിജോമോന്‍ തോമസ് , പി റ്റി എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.