Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഓരുങ്കല്‍കടവ് – കരിമ്പിന്‍തോട് ബൈപാസ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

ഒഴിവായത് വലിയ അപകടം ……                                                                          രാജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ……      നിര്‍മ്മാണത്തില്‍ വലിയ അഴിമതിയെന്ന് നാട്ടുകാര്‍ …..                                      ഒരു മാസം മുമ്പാണ് നിര്‍മ്മിച്ചത് …..                                                                          എരുമേലി : കോടികള്‍ ചിലവഴിച്ച് ഒരു മാസം മുമ്പ് നിര്‍മ്മിച്ച ഓരുങ്കല്‍കടവ് – കരിമ്പിന്‍തോട് എരുമേലി ബൈപാസ് റോഡിന്റെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി തകര്‍ന്നു . ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.എരുമേലി പൊര്യന്‍മല വാട്ടര്‍ ടാങ്കിന് സമീപം വാലുമണ്ണില്‍ വി ജെ രാജുവിന്റെ വീടിന് മുന്നില്‍ നിര്‍മ്മിച്ച വലിയ 20 അടിയിലധികം നീളമുള്ള കോണ്‍ക്രീറ്റ് കെട്ടാണ് തകര്‍ന്നത്. വീടിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിന്റെ മുകളിലാണ് വലിയ കോണ്‍ക്രീറ്റ് കെട്ടിയതെന്നും – കോണ്‍ക്രീറ്റിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്ന കോണ്‍ക്രീറ്റ് ഭാഗം മരത്തിലിടിച്ച് വീടിന്റെ മുറ്റത്ത് തന്നെ താഴ്ന്നതാണ് വീട്ടിലേക്ക് കോണ്‍ക്രീറ്റ് ഭാഗം വീഴാതിരുന്നതെന്നും രാജു പറഞ്ഞു . ഇന്ന് രാവിലെ മുതല്‍ പെയ്ത മഴക്കിടെയാണ് അപകടം ഉണ്ടായത് . രാജുവും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെങ്കിലും തകര്‍ന്ന കോണ്‍ക്രീറ്റ് ഭാഗം സമീപത്തുള്ള മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.          അഞ്ച് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ബൈപാസ് റോഡ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെ തകര്‍ന്ന കോണ്‍ക്രീറ്റ് ഭാഗം നീക്കാന്‍ വാഹനവുമായി എത്തിയ കരാറുകാരന്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയി. റോഡിന്റെ സംരക്ഷണ ഭിത്തി സുക്ഷിതമായി നിര്‍മ്മിക്കണമെന്നും വാര്‍ഡംഗം ലിസി സജി പറഞ്ഞു. തകര്‍ന്ന കോണ്‍ക്രീറ്റിന് സമീപമുള്ള കെട്ടും സുരക്ഷിതമല്ലെന്നും അംഗം പറഞ്ഞു. ഇത്തരത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച ഭാഗങ്ങളിലെ വീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. അഴിമതി നിറഞ്ഞ അശാസ്ത്രീയമായ കെട്ടിനെതിരെ പ്രതിഷേധവും ഉയരുകയാണ്.