Sunday, May 19, 2024
Local NewsNews

എരുമേലിയില്‍ കനത്ത മഴ

മുക്കൂട്ടുതറയില്‍ വെള്ളക്കെട്ട് …..
കരിമ്പിന്‍തോട്ടില്‍ മരം ഒടിഞ്ഞു വീണു …

എരുമേലി: എരുമേലി പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയില്‍ മുക്കൂട്ടുതറയില്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും, കരിമ്പിന്‍ തോട്ടില്‍ മരം ഒടിഞ്ഞു വീഴുകയും ചെയ്തു . എരുമേലി – പമ്പ തീര്‍ത്ഥാടന പാതയില്‍ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്ര കവാടത്തിന് മുന്നിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത് . എരുമേലി – റാന്നി പാതയില്‍ കരിമ്പിന്‍ തോട്ടിലാണ് മരുതി ഒടിഞ്ഞു വീണത്. റോഡ് പണി നടക്കുന്നതിനാല്‍ മരാമത്ത് വകുപ്പിന്റെ വാഹനം തിരിക്കുന്നതിനിടെയാണ് വാഹനത്തിന് മുകളില്‍ മരം വീണത് .മഴയില്‍ വാഹനത്തില്‍ ഉദ്യേഗസ്ഥര്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് മരം വീണത്. ആര്‍ക്കും പരിക്കില്ലെന്ന് വാര്‍ഡംഗം സുനില്‍ ചെറിയാന്‍ പറഞ്ഞു. എന്നാല്‍ തീര്‍ത്ഥാടന പാതയിലെ അശാസ്ത്രീയമായ ഓടകളുടെ നിര്‍മ്മാണമാണ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ പല സ്ഥലത്തും ഓടകള്‍ നിര്‍മ്മിക്കാത്തതും പ്രധാന കാരണമാണെന്നും നാട്ടുകാര്‍ പറഞ്ഞു.