Wednesday, May 22, 2024
keralaLocal NewsNews

എരുമേലിയില്‍ അഞ്ചു ദിവസത്തിനിടെ 51 കേസുകള്‍.

  • കോവിഡ് വ്യാപനം ;പോലീസ് പരിശോധന കര്‍ശനമാക്കി.

  • കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൊരട്ടി അമ്പലവളവ് ഭാഗവും അടച്ചു.

  • എരുമേലിയില്‍ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ .

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് അടക്കം എരുമേലിയില്‍ അഞ്ചു ദിവസത്തിനിടെ 51 കേസുകള്‍ എടുത്തതായി പോലീസ് എസ് എച്ച് എഫ്.എ. ഫിറോസ് പറഞ്ഞു.മാസ്‌ക് ധരിക്കാത്തവര്‍,സാമൂഹിക അകലം ലംഘിച്ചവര്‍,ക്വാറന്റേന്‍ ലംഘിച്ചവര്‍,കണ്ടെയ്ന്‍ മെന്റ് സോണ്‍ ലംഘനം
എന്നിവര്‍ക്കാണ് പിഴ കൊടുത്തത്. 4000ത്തോളം പേര്‍ക്ക് താക്കീത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.ഇതിനിടെ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞയും കളക്ടര്‍ പ്രഖ്യാപിച്ചു .ഉമ്മിക്കുപ്പ – 15 ,മുക്കുട്ടുതറ – 16 എന്നീ വാര്‍ഡുകളിലാണ് കളക്ടര്‍ നിരോധനാജ്ഞയും കളക്ടര്‍ പ്രഖ്യാപിച്ചത്.ഇന്ന് മാത്രം പഞ്ചായത്തില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 150 ലധികം പേര്‍ക്ക് കുറഞ്ഞ ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .എരുമേലിയില്‍ കര്‍ശനമായി കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.