Wednesday, May 15, 2024
Local NewsNews

എരുമേലിയിലെ വഴിവിളക്ക് : യോഗത്തില്‍ മന്ത്രിയോട് പരസ്യമായി പരാതി പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ നടപടി

എരുമേലിയിലെ വഴിവിളക്ക് :
യോഗത്തില്‍ മന്ത്രിയോട് പരസ്യമായി
പരാതി പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ നടപടി

എരുമേലി: ശബരിമല തീര്‍ത്ഥാടന യോഗത്തില്‍ വച്ച് മന്ത്രിയോട് പരസ്യമായി പരാതി പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ എരുമേലിയിലെ വഴിവിളക്കിന് നടപടിയായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എരുമേലി ദേവസ്വം ബോര്‍ഡ് ഹാളില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലാണ് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി വൈദ്യുതി വകുപ്പിനെതിരെ പരസ്യമായി പരാതി പറഞ്ഞത്.

വഴിവിളക്ക് സ്ഥാപിക്കുന്നതിനായി എഴ് മാസം മുമ്പ് 41 ലക്ഷം രൂപ അടച്ചിട്ടും വഴിവിളക്ക് സ്ഥാപിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ പരാതി പറഞ്ഞത് . മുന്നൊരുക്കങ്ങളില്‍ വീഴ്ച വരുത്തിയ വകുപ്പിനെതിരെ യോഗത്തില്‍ മന്ത്രി തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന്റ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ ഇന്ന് രാവിലെ മുതല്‍ എരുമേലി ഗ്രാമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ വഴി വിളക്ക് സ്ഥാപിക്കാന്‍ തുടങ്ങിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുമ്പൂന്നിക്കര, എരുമേലി ടൗണ്‍ എന്നീ വാര്‍ഡുകളിലാണ് ഇന്ന് മുതല്‍ വഴിവിളക്ക് സ്ഥാപിക്കുന്നത്.

വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെട്ട ദേവസ്വം മന്ത്രിക്കും – സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.