Thursday, May 2, 2024
keralaNews

എരുത്വാപ്പുഴ ഉരുൾ പൊട്ടൽ ;അന്നമ്മക്കും കുടുംബാംഗങ്ങൾക്കും  ഇത് രണ്ടാം ജന്മം രക്ഷപെട്ടത്  തലനാരിഴയ്ക്ക് ….

എരുമേലി: വെളുപ്പിന്  ഉദ്ദേശം രണ്ട് മണി.വീടിന് പുറകിൽ ഭയങ്കരമായ ശബ്ദം കേട്ട്
ചാടി എഴുന്നേറ്റ്  വിളിച്ചു പറഞ്ഞു.” മക്കളെ എല്ലാവരും രക്ഷപെട്ടോളൂ –
എന്നെ നോക്കണ്ടാ . വീട്ടിന് പുറകിൽ ഉരുൾ പൊട്ടി വരുന്നുണ്ട്. കീരിത്തോട് തെന്നിപ്ലാക്കൽ അന്നമ്മ ജോർജിന്റെ (63)ആ വിളിയാണ്  ഈ കുടുംബത്തിന് രണ്ടാം ജന്മം നൽകിയത്. അടുത്തുള്ള മുറിയിൽ നിന്നും കേട്ട അമ്മയുടെ ആ വിളിയിൽ  എഴുന്നേറ്റ് ഭാര്യയേയും -മക്കളേയും പിന്നെ അമ്മയേയും കൂടി മുറിക്കുള്ളിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് തന്നെ വീട്ടിൽ ഉരുൾ പൊട്ടിയ വെള്ളം  കാലിൽ തട്ടി. പിന്നെ രക്ഷപെടാനുള്ള വെപ്രാണം.എന്താണ് സംഭവിച്ചതെന്നറിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ മുറയിൽ മണ്ണും വെള്ളവും വന്നെടിഞ്ഞു.പെട്ടെന്ന്  അമ്മയെ ചേർത്ത് പിടിച്ച് വീടിന്റെ മുറ്റത്തിറങ്ങുമ്പോൾ വീടിന്റെ പുറകുവശം പൂർണ്ണമായും തകർന്നുവെന്നും അമ്മയുടെ  ആ വിളി വന്നില്ലായിരുന്നുവെങ്കിൽ ..
ഒരു നിമിഷം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ പിന്നെ ഒന്നും   ഓർക്കാനേ കഴിയുന്നില്ലെന്നും  മകൻ  ജോബിൻ പറഞ്ഞു.ഇന്ന്  വെളുപ്പിന് പമ്പാവാലി കീരിത്തോട്  മലയിൽ നിന്നും ഉണ്ടായ ഉരുൾ പൊട്ടലിൽ ജോബിന്റേയും – സമീപത്തുള്ള  ജോസിന്റേയും വീടുകളാണ് തകർന്നത്.