Wednesday, May 15, 2024
keralaNews

ഉദ്യോഗസ്ഥര്‍ക്കുള്ള മെഡിക്കല്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ ആര്‍.ഒ മാര്‍ , എ. ആര്‍. ഒ. മാര്‍, ബി.എല്‍. ഒ. മാര്‍ , ഇ.വി.എം. കമ്മിഷനിങ്ങ് , ഇ.വി.എം. ഡിസ്ട്രിബ്യൂഷന്‍ എന്നിവയുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്.special kitഗ്ലൗസുകള്‍, മാസ്‌ക്കുകള്‍, സാനിറ്റൈസര്‍, തെര്‍മോ അനലൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികളാണ് ഓരോ കിറ്റിലുമുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള കിറ്റുകള്‍ ജില്ലയില്‍ എത്തുന്നതിനനുസരിച്ച് പിന്നീട് വിതരണം ചെയ്യുമെന്നും കോവിഡ് സാമഗ്രികളുടെ വിതരണ ചുമതലയുള്ള തഹസില്‍ദാര്‍ ജി. രേഖ അറിയിച്ചു.