Tuesday, May 14, 2024
keralaNews

ഇന്ന്  നടത്താനിരുന്ന സ്വകാര്യ  ബസ്  സമരം പിൻവലിച്ചു. 

തിരുവനന്തപുരം :വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാനത്ത്  ഇന്ന്
ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി  നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ബസ്സ് ഉടമകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുഭാവപൂർണ്ണമായ തീരുമാനം എടുക്കുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.   ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകും എന്നും മന്ത്രി അറിയിച്ചു. ചർച്ചകൾ തുടരും..ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ്ബാബു, ബസ് ഓണേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്, മറ്റ് നേതാക്കളായ ഗോകുലം ഗോകുല്‍ദാസ്, ജോണ്‍സന്‍ പയ്യപ്പള്ളി , സി എം ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, എ ഐ ഷംസുദ്ദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മിനിമം ചാര്‍ജ് 12ഉം കിലോ മീറ്റര്‍ നിരക്ക് ഒരു രൂപയുമാ ക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് ആറ് രൂപയും തുടര്‍ നുള്ള ചാര്‍ജ് 50 ശതമാനവും ആക്കുക, കോവിഡ് കഴിയും വരെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.