Thursday, April 25, 2024
keralaNews

സേവാഭാരതി നിർമ്മിച്ച പാലം ഇരുകരയിലുള്ള നാല്  കുട്ടികൾ ഉദ്ഘാടനം ചെയ്തു.

പത്തനംത്തിട്ട :വെണ്ണിക്കുളത്ത് കോമളത്താണ്  സേവാഭാരതി താത്ക്കാലിക പാലം നിർമ്മിച്ച  പാലമാണ്  ആറിന്റെ  ഇരുകരയിലുമുള്ള സായ്, ദയ, ദ്യുതി, ശ്രീഹരി എന്നീ 4 കുട്ടികൾ ചേർന്ന്  ഉദ്ഘാടനം ചെയ്തത്.115 ദിവസമായി സർക്കാർ തിരിഞ്ഞ് നോക്കാത്ത പ്രളയത്തിൽ തകർന്ന പാലത്തിനരികിൽ നാട്ടുകാർക്കായ് താത്കാലിക പാലം സേവാഭാരതി നിർമ്മിച്ചത്.പത്തനംത്തിട്ട ജില്ലയിൽ വെണ്ണിക്കുളം കോമളം പാലമാണ് ഇക്കഴിഞ്ഞ പ്രളയത്തിൽ തകർന്നത്. കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. പ്രളയത്തിൽ പാലം തകർന്നപ്പോൾ ഇരുകരയിലുമുള്ള  ജനങ്ങൾ വിദ്യാഭ്യാസത്തിനോ ജോലിക്കൊ മറ്റ് ആവശ്യങ്ങൾക്ക് പോകാനാകാതെ ഏറെ വലഞ്ഞു. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് സേവാഭാരതി പാലം നിർമ്മിച്ചത്. പാലത്തിനരികിൽ സേവാഭാരതി ചങ്ങാടം സർവീസും നടത്തുന്നുണ്ട്. സേവാഭാരതി ജില്ലാ സെക്രട്ടറി ബാബു, വിഭാഗ് കാര്യവാഹ് ജി. വിനു, ഫാ. അനൂപ് സ്റ്റീഫൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, വിഭാഗ് സേവാ പ്രമുഖ് സി എൻ രവികുമാർ, ജില്ലാ സേവാ പ്രമുഖ് എൻ. സന്തോഷ്, സെൻറ് മേരീസ് ഗ്രൂപ്പ് ചെയർമാൻ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.