Sunday, May 19, 2024
indiaNewsUncategorized

ഇന്ത്യയുടെ പുരാവസ്തുക്കള്‍ ഓസ്ട്രേലിയ തിരികെ നല്‍കി

ന്യൂഡല്‍ഹി: ഓസ്ട്രേലിയ കടത്തിക്കൊണ്ടു പോയ ഇന്ത്യയുടെ പുരാവസ്തുക്കള്‍ ഓസ്ട്രേലിയ തിരികെ നല്‍കി.

ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്ന് പലസമയങ്ങളിലായി കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കളാണ് ഓസ്ട്രേലിയ തിരികെ നല്‍കിയത്. മഹാവിഷ്ണു,ശിവന്‍, അവതാരങ്ങള്‍,ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കള്‍.ഛായാചിത്രങ്ങള്‍,അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ. ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെയെത്തിയ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. പുരാവസ്തുക്കള്‍ തിരികെ നല്‍കിയ ഓസ്ട്രേലിയയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

9-10 നൂറ്റാണ്ടുകള്‍ വരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ നിന്നുള്ളതാണ് പുരാവസ്തുക്കള്‍. മണല്‍ക്കല്ല്,മാര്‍ബിള്‍,വെങ്കലം,താമ്രം,കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് തിരികെ രാജ്യത്തേക്കെത്തുന്നത്.

2014 മുതല്‍ 228 പുരവസ്തുക്കള്‍ ഇന്ത്യയിലേക്ക് ഓസ്ട്രേലിയയില്‍ നിന്ന് തിരികെ ലഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.സാസ്‌കാരിക പു:നസ്ഥാപനത്തിന്റെ കഥ തുടരുന്നു. ഐഎസ്ഐജിഒഐയ്ക്ക് ഓസട്രേലിയയില്‍ നിന്ന് 29 പുരാവസ്തുക്കള്‍ ലഭിച്ചതായി ഐഎസ്ഐജിഒഐ ട്വിറ്റില്‍ കുറിച്ചു.